പത്തനംതിട്ട : സാമൂഹിക പ്രവര്‍ത്തക ഡോ. എം. എസ് .സുനില്‍ ഭവനരഹിതരായ നിരാലംബര്‍ക്ക് പണിതുനല്‍കുന്ന 363- മത് സ്നേഹഭവനം ചിക്കാഗോയിലെ മലയാളി അസോസിയേഷന് ഓഫ് റസ്പിറ്റോറി കെയറിന്റെ സഹായത്താല്‍ റാന്നി നെല്ലിക്കമണ്‍ കല്ലുപറമ്പില്‍ പ്രിയയ്ക്കും രതീഷിനും വിദ്യാര്‍ഥിനികളായ രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ക്ക് മായി സമ്മാനിച്ചു.
പ്രമോദ് നാരായണന് എംഎല്‍എ ചടങ്ങ് ഉ്ദ്ഘാടനം ചെയ്തു. താക്കോല്‍ദാനം ടോം കാലായില്‍ നിര്‍വഹിച്ചു. വര്‍ഷങ്ങളായി സ്വന്തമായി വീട് വയ്ക്കുവാന്‍ നിവൃത്തിയില്ലാതെ കഴിഞ്ഞിരുന്ന പ്രിയയ്ക്കും കുടുംബത്തിനും സ്വന്തമായുള്ള അഞ്ച് സെന്റ് സ്ഥലത്ത് മാര്‍ക്ക് അംഗങ്ങള്‍ നല്കിയ എട്ടര ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് മുറികളും അടുക്കളയും ഹാളും ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ 1200 ചതുരശ്ര അടി വീട് നിര്‍മിച്ചു നല്‍കിയത്.
വാര്‍ഡ് മെംബര്‍ ഷൈനി മാത്യൂസ്, പ്രോജക്ട് കോഓഡിനേറ്റര്‍ കെ. പി .ജയലാൽ, അച്ചു സ്കറിയ, ഏബ്രഹാം വെട്ടിക്കാട, രാജു തേക്കട എന്നിവര്‍ പ്രസംഗിച്ചു.